മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസത്തേക്ക് മാത്രമായി 40.38 മീറ്ററായി ഉയർത്തി. മലങ്കര പദ്ധതിയിൽ നിന്നുള്ള വലത് കനാലിൽക്കൂടിയുള്ള നീരൊഴുക്കിന്റെ സാങ്കേതിക പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ജലനിരപ്പ് ഉയത്തിയത്. അഞ്ച് ഷട്ടറുകൾ 80 സെന്റി മീറ്ററാണ് ഉയർത്തിയത്. ഒരെണ്ണം പൂർണ്ണമായും താഴ്ത്തിയ അവസ്ഥയിലാണ്. ഡാമിൽ 39 മീറ്റർ ജലനിരപ്പുണ്ടെങ്കിലാണ് രണ്ട് വശത്തെയും കനാലിലൂടെ വെള്ളം കടത്തിവിടാനാകൂ. ഇന്ന് മുതൽ വീണ്ടും ജലനിരപ്പ് താഴ്ത്തും. മഴക്കാലം ശക്തമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ജലനിരപ്പ് 38.50 മീറ്ററായി താഴ്ത്തിയിരുന്നു.