കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ കുമാരി സംഘത്തിന്റെ വാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലത സുരേഷ് എന്നിവർ പങ്കെടുത്തു. കുമാരി സംഘത്തിന്റെ പ്രസിഡന്റായി പി.എസ്. ആര്യമോൾ, സെക്രട്ടറിയായി ആര്യമോൾ കമലാസനൻ എന്നിവരെ തിരഞ്ഞെടുത്തു. കെ.ബി. രേഷ്മ (കട്ടപ്പന), ഗായത്രി സതീശൻ (പുളിയൻമല), ആര്യ പി. സന്തോഷ് (കൊച്ചുതോവള), നവ്യ മോഹൻദാസ് (കാഞ്ചിയാർ), ആതിര ശശി (ശാന്തിഗ്രാം), ദേവിക അനിൽകുമാർ (അമരാവതി), പി.സി. ചിന്നുമോൾ (ഇട്ടിത്തോപ്പ്), അഹല്യ ആനന്തസാഗർ (കോവിൽമല), ടി.പി. ജോത്സ്ന (ചപ്പാത്ത്), ആഷിക ഷിബു (പോത്തിൻകണ്ടം), ദേവിക പി. രമണൻ (വളകോട്), അക്ഷയ സജി (കുഴിത്തോളു) എന്നിവരാണ് മറ്റു ഭാരവാഹികൾ.