പീരുമേട്: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഒഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ നടത്തപ്പെട്ട നാഷണൽ സർവീസ് സ്‌കീം ദേശീയോദ്ഗ്രഥന ക്യാമ്പ് സമാപിച്ചു. സാങ്കേതിക സർവകലാശാല എൻ.എസ്.എസ് സെൽ പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ജോയ് വർഗീസ് വി.എം, കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, ക്യാമ്പ് കോർഡിനേറ്റർമാരായ ഡോ. സുനീഷ് പി.യു, ദർശന എസ്. ബാബു, പ്രൊഫ. ദിവ്യമോൾ എന്നിവർ നേതൃത്വം നൽകി. കുട്ടിക്കാനം പൈൻ ഫോറസ്റ്റ്, പരുന്തുംപാറ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർത്ഥികൾ നീക്കം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ എല്ലാം രക്തദാനത്തിന്റെ മഹാത്മ്യം ഉൾക്കൊണ്ടുകൊണ്ട് രക്തം ധാനം ചെയ്തു. പ്രൊഫ. ഡോ. സുരേഷ് പാണ്ടി (തമിഴ്‌നാട്), പ്രൊഫ. ജെ. മോഡിഷ (കർണാടക),​ പ്രൊഫ. മോണിക്ക എലിസബത്ത് (ആന്ധ്രാപ്രദേശ്), പ്രൊഫ. സുശേഷന്ദു ബിസ്വാസ് (വെസ്റ്റ് ബംഗാൾ), പ്രൊഫ. ഷാമാൾ കൃഷ്ണ (ഗോവ), പ്രൊഫ. ധ്യാനഷാർ പത്‌നിക്കർ (മഹാരാഷ്ട്ര), പ്രൊഫ. വിദ്യാനന്ത് യാദവ (ബിഹാർ), പ്രൊഫ. സുബ്‌നൈബ് സിംഗ് (പഞ്ചാബ്) എന്നീ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ ഓരോ സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.