പീരുമേട്: തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപയാക്കുക, അടഞ്ഞുകിടക്കുന്ന തേയില തോട്ടങ്ങൾ തുറക്കാനുള്ള നടപടി സ്വീകരിക്കുക, പ്ലാന്റേഷൻ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ (എ.ഐ.ടി.യു.സി) ലേബർ ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മാർച്ച് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി. മുത്തു പാണ്ടി ഉദ്ഘാടനം ചെയ്തു. എം. ആന്റണി, എ. വാവച്ചൻ, എം. ചന്ദ്രൻ, പി.ആർ. ബാലകൃഷ്ണൻ, ആർ. വിനോദ്, കണയങ്കവയൽ ഗോപി എന്നിവർ സംസാരിച്ചു.