കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൽത്തൊട്ടി ശാഖയിലെ ബാലജനയോഗം പാഠശാലയുടെ പ്രവേശനോത്സവം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മം അടിസ്ഥാനമായുള്ള സംസ്‌കാരത്തിലും മൂല്യബോധത്തിലും കുട്ടികളെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാഠശാല നടത്തുന്നത്. യോഗത്തിൽ ശാഖാ പ്രസിഡന്റ് എൻ.ആർ. ലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ഷാജി, യൂണിയൻ കമ്മിറ്റി അംഗം രതീഷ് വിജയൻ, വനിതാ സംഘം പ്രസിഡന്റ് സതിയമ്മ ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനു മോഹനൻ, നിഷ രതീഷ്, പ്രദീപ് എസ്. മണി എന്നിവർ പ്രസംഗിച്ചു.