രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാരയഞ്ജം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ ഒമ്പതിന് യജ്ഞാചാര്യന്റെ ആത്മീയപ്രഭാഷണം. 10.30ന് 'പുതിയ ലോകത്തിലെ കുടുംബബന്ധങ്ങൾ' എന്ന വിഷയത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജ, പ്രസാദ ഊട്ട്. 1.30ന് 'എസ്.എൻ.ഡി.പി യോഗവും സമകാലീന സംഭവങ്ങളും' എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി. മന്മദൻ പ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗീതാമൃതം പ്രാർത്ഥന പുസ്തക പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവ്വഹിക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, അടിമാലി യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വി.എൻ. സലിംമാസ്റ്റർ, എൻ.ആർ വിജയകുമാർ, ആർ. അജയൻ, ഐബി പ്രഭാകരൻ, കെ.കെ രാജേഷ്, കെ.ആർ നാരായണൻ, ഡി.രാധാകൃഷ്ണൻ തമ്പി, കെ.കെ ഹരിദാസ്, രഞ്ജിത് പുറക്കാട്ട്,രജനി തങ്കച്ചൻ, വിഷ്ണു ശേഖരൻ, വിനീത സുഭാഷ്,ജോബി വാഴാട്ട്, അനൂപ് മുരളി, ജിജി ഹരിദാസ്, ജി. അജയൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഗുരുദേവ ആരാധന. സമർപ്പണം. ഇന്നലെ രാവിലെ സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തി. 'ശിവസ്തവം' എന്ന വിഷയത്തിൽ സ്വാമി ശിവസ്വരൂപാനന്ദ ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് ഗുരുപൂജയ്ക്കും പ്രസാദഊട്ടിനും ശേഷം 'സമുദായജീവിതം' എന്ന വിഷയത്തിൽ സ്വാമി ഗുരു പ്രകാശം ക്ലാസ് നയിച്ചു. തുടർന്ന് സർവ്വൈശ്വര്യ പൂജ, ഗുരുദേവ ആരാധന, സമർപ്പണം എന്നിവ നടന്നു.