vazha
റോഡ് നന്നാക്കാത്തതിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

തൊടുപുഴ: ചിറ്റൂർ- തൊടുപുഴ റോഡ് അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ടു പ്രതിഷേധിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജെയ്‌സ് കെ. ജോയിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ ഉദ്ഘാടനം ചെയ്തു. എസ്‌.സി മോർച്ച മണ്ഡലം പ്രസിഡന്റ് രമേശൻ കെ.പി, ബി.ജെ.പി മണ്ഡലം സെക്രട്ടറി ജീന അനിൽ, മണ്ഡലം കമ്മിറ്റി അംഗം സിജു ബാലകൃഷ്ണൻ, പഞ്ചായത്ത് ഭാരവാഹികളായ ബിനു കെ. ജയരാമൻ, ചിത്ര പ്രമോദ് തുടങ്ങിയവർ പങ്കാളികളായി.