ചെറുതോണി: സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെയും ജിജി വർഗീസിന്റെയും മകൻ അമൽ സി.വിയും മുരിക്കാശ്ശേരി വെട്ടുകാട്ടിൽ ജയ്‌മോന്റെയും ഷേർളിയുടേയും മകൾ ഡോ. ഒലിവിയയും വിവാഹിതരായി. വിവാഹത്തിലും തുടർന്ന് തങ്കമണി പാരിഷ് ഹാളിൽ നടന്ന വിരുന്നു സത്കാരത്തിലും മന്ത്രി റോഷി ആഗസ്റ്റിൻ, എം.എം.മണി എം.എൽ.എ, സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമൻ, മുൻ എം.പി ജോയ്‌സ് ജോർജ്, മുൻ എം.എൽ.എമാരായ തോമസ് ജോസഫ്, ഇ.എം.ആഗസ്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരി ആർ. മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.