കട്ടപ്പന : രാജ്യ പുരോഗതി നിയന്ത്രിക്കുന്നതിൽ കർഷകരുടെ പങ്ക് വളരെ വലുതാണെന്ന് ചലചിത്ര താരം ജഗദീഷ് .ചേറ്റുകുഴി ഹോർട്ടി റിസർച്ച് സെന്റർ സംഘടിപ്പിച്ച കർഷക ശ്രേഷ്ഠ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംഅവാർഡ് ദാനത്തിന് മുന്നോടിയായി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം മേധാവി എം.മുരുകൻ കാലാവസ്ഥാ വ്യതിയാനവും ഏലത്തിന്റെ ഉത്പ്പാദന ക്ഷമതയും എന്ന വിഷയത്തിൽ സെമിനാർ നടത്തി. 5 ഏക്കറിൽ താഴെ കൃഷിയിടമുള്ള മികച്ച ഏലക്കർഷകർ, 2 സെന്റിൽ താഴെ പച്ചക്കറി കൃഷി ചെയ്യുന്ന ജൈവ പച്ചക്കറി കർഷകർ,യുവ കർഷകർ, വയോധിക കർഷകർ, സമ്മിശ്ര കർഷകർ, സാഹസിക കർഷകർ എന്നിവർക്ക് ക്യാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.

ചടങ്ങിൽ ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള പ്രത്യേക ധനസഹായവും വിതരണം ചെയ്തു.അവാർഡ് കമ്മിറ്റി ചെയർമാൻ ഫാ.ജോർജ് മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ഡി വൈ .എസ് പി വി. എ നിഷാദ്മോൻ, പി.കെ രമേശ് ,കെ ആർ സോദരൻ ,കെ കുമാർ,

അബ്ദുൾ ഗഫുൾ ,ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.