കട്ടപ്പന: സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കേരള കോ- ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുന്നു. ആദ്യ ഘട്ടമായി സെക്രട്ടേറിയേറ്റ് ,കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തുന്നു. ഇതിന്റെ ഭാഗമായി ഭാഗമായി ബുധനാഴ്ച 10.30 ന് കെ.സി.എസ്.പി.എ. ഇടുക്കി കളക്ട്രേറ്റ് പടിക്കലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. സി.വി. വർഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്യും. ഇ.എം.അഗസ്തി മുഖ്യ പ്രഭാഷണം നടത്തും. ജീവിക്കാനവശ്യമായ പെൻഷനും ക്ഷാമബത്തയും അലവൻസും ലഭ്യമാക്കുക, സഹകരണ പെൻഷൻ ബോർഡിൽ സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 3600 രൂപ മാത്രമാണ് സഹകരണ ജീവനക്കാർക്ക് ലഭിയ്ക്കുന്ന മിനിമം പെൻഷൻ. ലഭിച്ചു കൊണ്ടിരുന്ന 9 ശതമാനം ക്ഷാമബത്ത നിർത്തലാക്കി, 500 രൂപയാണ് മെഡിക്കൽ അലവൻസ് . ഈ അവഗണന ക്രൂരമാണെന്ന് എം.സുകുമാരൻ, കെ.കെ.ജോസഫ്, എ.ജോസഫ്, ജോസഫ് സേവ്യർ, ടി.വി.ശശി, വി.വിജോസഫ് എന്നിവർ പറഞ്ഞു.