കട്ടപ്പന: അണക്കര എസ്.എം.വൈ.എം. പുറ്റടി ഹോളിക്രോസ് കോളേജ് പ്ലേസ്‌മെന്റ് സെല്ലുമായി ചേർന്ന് പ്ലസ്.ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ കോളേജ് ഓഡിറ്റോറിയത്തിൽ 'കരിയർ പാത്ത് 2022' എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു.കരിയർ വിദഗ്ദ്ധനായ മുഹമ്മദ് ഐക്കൻ ക്ലാസ് നയിക്കും.ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കട്ടപ്പന, വണ്ടിപ്പെരിയാർ, നെടുംങ്കണ്ടം മേഖലകളിൽ നിന്നും സൗജന്യ ബസ് സർവീസ് നടത്തുമെന്ന് സാംകുട്ടി സാമുവൽ, എൻ.വി. മെൽബിൻ,കെ.ബിബിൻ, ലിജോ അലക്‌സാണ്ടർ,ജോമോൻ ഫിലിപ്പ് എന്നിവർ പറഞ്ഞു.