കട്ടപ്പന : അഡ്വ. വി.എസ്. ദിപുവിന്റെ കാലമാപിനികളുടെ സങ്കീർത്തനം, റാണി സുനിലിന്റെ ഓർമ്മകൾ സൂക്ഷിക്കാനുള്ളതല്ല എന്നീ കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു. ദർശനയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ഇ.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നാരായണൻ

കാരനാട്ട്, സുഗതൻ കരുവാറ്റ എന്നിവർ പുസ്തക പ്രകാശനം നടത്തി. ഡെന്നീസ് അറക്കൽ, കെ.ടി .രാജീവ് എന്നിവർ ഏറ്റുവാങ്ങി. ഡോ. ചായം ധർമ്മരാജൻ, ജോസ് കോനാട്ട് എന്നിവർ പുസ്തകം പരിചയപ്പെടുത്തി. കാഞ്ചിയാർ രാജൻ, കെ.ആർ.രാമചന്ദ്രൻ , മോബിൻ മോഹൻ, ഇ.ജി.പാപ്പു, പ്രിൻസ് ഓവലിൽ, എം. സി. ബോബൻ കെ.സി.ജോർജ്, ജോസിൽ സെബാസ്റ്റ്യൻ, അനിൽ കെ.ശിവറാം, സിജു രാജാക്കാട്, എസ്.ജ്യോതിസ്, ഫൈസൽ മുഹമ്മദ്, തോമസ് കാവുങ്കൽ,ഷീലാലാൽ, രാജു കല്ലാനിക്കൽ എന്നിവർ പ്രസംഗിച്ചു.