പീരുമേട് : ജില്ലാ ശിശുക്ഷേമ സമിതിയുടെ യുടെ നേതൃത്വത്തിൽ കുമളിയിൽ വച്ച് നടന്ന ദ്വിദിന അവധിക്കാല പരിശീലന പരിപാടി സമാപിച്ചു. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നത്. സമാപനസമ്മേളനം പീരുമേട് താലൂക്ക് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ രാജു അദ്ധ്യക്ഷനായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥശശികലയും കൊലുമ്പൻ എന്ന നോവലിന്റെ രചയിതാവ് പുഷ്പമ്മ,ട്രൈബൽ വകുപ്പിലെ ലെ ബിനു കുട്ടൻ എന്നിവർ ക്ലാസെടുത്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ, ആര്യാ രാജ് എന്നിവർ സംസാരിച്ചു .