ഇടുക്കി: പട്ടികവർഗ്ഗ വിഭാഗത്തിൽ 30 വയസ്സിൽ താഴെയുള്ളവരും, ബിരുദ പഠനത്തിൽ കുറഞ്ഞത് 50ശതമാനം മാർക്കോടു കൂടി കോഴ്‌സ് പൂർത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരും, കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവരുമായ യുവതീ യുവാക്കളിൽ നിന്നും സൗജന്യ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 40 പേർക്ക് പൂർണ്ണമായും മികവിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടം പ്രവേശനം നൽകുന്നതും തുടർന്ന് ഒരു മാസം ഭക്ഷണതാമസ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ഒരു ഓറിയന്റേഷൻ ക്യാമ്പ് നടത്തും. താൽപ്പര്യമുള്ളവർ അപേക്ഷാഫോമിനോടൊപ്പം യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി വരുമാന സർട്ടിഫിക്കറ്റുകളുടേയും പകർപ്പുകൾ സഹിതം ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം 695033 എന്ന മേൽവിലാസത്തിൽ ജൂൺ ഒന്നിനകം നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാഫോമുകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, മൂന്നാർ, മറയൂർ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ 04862 222399.