rail
മധുര - തേനി റെയിൽ പാത

ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയോരമേഖലയ്ക്ക് ആഹ്ളാദവേള

തേനി- ബോഡിനായ്ക്കന്നൂർ പാളം പണി പുരോഗമിക്കുന്നു

പീരുമേട്: മധുര -തേനി ട്രെയിൻ ഗതാഗതം 26 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 74 കിലോമീറ്റർ ദൂരമുള്ള റെയിൽ പാത നേരത്തെ ഒറ്റവരിപ്പാതയായിരുന്നു. ഇത് ഇരട്ടപ്പാതയാക്കി ട്രയിൻ ഗതാഗതം സുഗമമാക്കുകയാണ്. തേനി മുതൽ ബോഡിനായ്ക്കനൂർ വരെയുള്ള17 കിലോമീറ്റർ ദൂരം പാളം പണി പൂർത്തിയാകുമ്പോൾ ഇടുക്കി നിവാസികൾക്ക് ഏറെ ഗുണകരമാകും. 26 ന് വൈകിട്ട്‌ ചെന്നൈ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 450 കോടി രൂപയാണ്91 കിലോമീറ്റർ ദൂരം ബ്രോഡ്‌ഗേജാക്കാൻ വേണ്ടി വന്ന ചെലവ്.അടുത്തഘട്ടം പണി പൂർത്തിയായാൽ ട്രെയിൻ ഇടുക്കി അതിർത്തിവരെ എത്തും. മധുര -തേനി അതിവേഗ ട്രെയിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇടുക്കി ജില്ലാ നിവാസികൾ അതീവ സന്തേഷത്തോടെയാണ് തേനിവരെ എത്തുന്ന ട്രയിനെ കാത്തിരിക്കുന്നത്.