വിവിധ ഗവേഷണ മേഖലകളിലെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റർ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2022 ന് ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫസർ ഡോ. അലക്‌സ് ജോസഫ് അർഹനായി. ഗ്രീൻ ഹൈഡ്രജൻ എനർജിയിലുള്ള ഗവേഷണങ്ങൾക്കാണ് അദ്ദേഹത്തിന് ഈ ഫെല്ലോഷിപ്പ് ലഭിച്ചത്.