തൊടുപുഴ: വർഷം മുഴുവൻ പാലിന് ഇൻസെന്റീവ് നൽകുമെന്നും ഇതിന് അന്തർദേശീയ ക്ഷീര ദിനമായ ജൂൺ ഒന്നിന് തുടക്കം കുറിക്കുമെന്നും മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്നിൽ പുതിയ മൃഗാശുപത്രിഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.. മിൽമ, കേരള ഫീഡ്‌സ് എന്നിയുടെ സഹകരണത്തോടെ സൈലേജ് നിർമ്മാണവും വിതരണവും കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നുംസമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ കന്നുകാലികളെയും ഉൾപ്പെടുത്തുന്ന രീതിയിൽഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ . പി.ജെ .ജോസഫ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. 'ലൈഫ്'സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ മൃഗസംരക്ഷണ വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസകൾ അറിയിച്ചു.