തൊടുപുഴ:മണക്കാട് ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും ഇന്ന് രാവിലെ 10.30 മണി മുതൽ 12.30 വരെ മണക്കാട് വച്ച് നടത്തുന്നതാണ്.
പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും 24.05.2022 ചൊവ്വാഴ്ച ഉച്ചക്ക് 1മണി മുതൽ 3വരെ വഴിത്തലയിലുള്ള ഗ്രാമപഞ്ചായത്ത്ഓഫിസിൽ നടത്തുന്നതാണ്. വ്യാപാരികൾ അളവ് തൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും അഞ്ച് രുപയുടെ പോസ്റ്റ് കവർ സഹിതം ഹാജരായി മുദ്ര പതിപ്പിക്കണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.