തൊടുപുഴ: കെ.എസ്.ആർ.റ്റി.സി ജീവനക്കാർക്ക് ശമ്പളലഭ്യത ഉറപ്പു വരുത്തുക, പൊതുഗതാഗതം സംരക്ഷിക്കൽ സർക്കാർ ഉത്തരവാദിത്വമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സർക്കാർ ജീവനക്കാരുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന വ്യാപകമായി ഐക്യദാർഡ്യദിനം ആചരിച്ചു. തൊടുപുഴ ഡിപ്പോയിലേക്ക് ജീവനക്കാരുടെ പ്രകടനത്തിനു ശേഷം നടന്ന ഐക്യദാർഡ്യ സദസ്സ് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം ജി.രമേശ് അദ്ധ്യക്ഷനായി. ജീവനക്കാർ ഐക്യദാർഡ്യ പ്രതിജ്ഞ എടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ സുഭാഷ് സംസ്ഥാന കമ്മറ്റി അംഗം ജെ.ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം ഒ.കെ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.