ചെറുതോണി: മരിയാപുരം പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റിയുടെ കീഴിൽ ആരംഭിക്കുന്ന ഔഷധത്തോട്ടത്തിന്റെ തൈ നടീൽ ഇന്നു രാവിലെ 11 ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം ചെയ്യും ആയുർവേദാശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രിജിനി ടോമി അദ്ധ്യക്ഷത വഹിക്കും ആരോഗ്യ സ്റ്റാൻറ്റിഗ് കമ്മറ്റി ചെയർമാൻ ഷാജു പോൾ, കെ.എസ്.ബിന്ദു, ഡെന്നി മോൾ രാജു, അനുമോൾ കൃഷ്ണൻ, അശ്വതി, സണ്ണി പുൽക്കൂന്നേൽ, എസ്.വി.വിനു കൂ മാർ. എന്നിവർ പ്രസംഗിക്കും 80 ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങളാണ് തുടക്കത്തിൽ വച്ചുപിടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്‌ക്കൂളിന്റെ പരിസരത്തും ഔഷധത്തോട്ടം വച്ചു പിടിപ്പിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നു.