ss

അടിമാലി : അവധിക്കാലത്ത് സീലിംഗ് ഫാൻ വൈൻഡ് ചെയ്തുകൊണ്ട് വരുമാനം നേടി അടിമാലി എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ. ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷനിലെ (ഇ.ഡി.എസ്)വിദ്യാർത്ഥിടകളാണ് പഠനത്തോടൊപ്പം സ്വയം തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത്.അടിമാലി ടൗണിലെ ഇലക്ട്രിക്കൽ സർവീസ് ഷോപ്പിൽ നിന്നും ഫാനിന്റെ സ്റ്റാർറ്റർ ശേഖരിച്ച് വൈൻഡിംഗ് ജോലികൾ പൂർത്തീകരിച്ച് തിരികെ ഏല്പിക്കും.ഇതിനായി ഒരു വൈൻഡിംഗ് മെഷീനും വിദ്യാർത്ഥികൾക്കായി അദ്ധ്യാപകർ വാങ്ങി നൽകി. ഒരു സ്റ്റാർട്ടർ വൈൻഡ് ചെയുമ്പോൾ വിദ്യാർത്ഥികൾക്ക് 100 രൂപ ലഭിക്കും.ടൗണിലെ ഇലക്ട്രിക്കൽ സർവീസ് കടകളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.ഇത് തുടർ പ്രവർത്തനമാക്കാനാണ് തിരുമാനം.പ്രവർത്തനങ്ങൾക്ക് വിദ്യർത്ഥികളായ എൽബിൻ ബാബു, ദേവാനന്ദ് സി.ഡി, അനന്ദുമോൻ വി.എസ് , ശ്രീഹരി ജയൻ, അലൻ ഷൈജു അദ്ധ്യാപകരായ നിഥിൽ നാഥ് പി. എസ്, ജെയ്‌സ് വർഗീസ്, അശ്വതി കെ.എസ്എന്നിവരാണ് നേതൃത്വം നൽകുന്നത്.