അടിമാലി: തമിഴ്‌നാട്ടിലെ മധുരയിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. ആനച്ചാൽ ചെങ്കുളം റൂട്ടിൽ ലേക്ക് വ്യു റിസോർട്ടിന് സമീപം ഇന്നലെ ഉച്ചയോടെയാണ് അപകടം. ബസിൽ സഞ്ചരിച്ചിരുന്ന മധുര സ്വദേശികളായ പി.മണികണ്ഠൻ ( 48 ),അമുദ പളനിവേൽ (63) എം. ശ്യാംകുമാർ (50), രവികുമാർ (43), മണി മേഖല (63), സൗമ്യൻ ( 14) , ധന ലക്ഷ്മി (34), ഷെർമിള (40), സീതാ ലക്ഷ്മി ( 34), അണ്ണാ ദുരൈ (48), വിഗ് നേഷ് ( 22), കൃഷ്മി (18) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിക്കാൻ വാടകക്ക് എടുത്തിരുന്ന റിസോർട്ടിലേക്ക് പോകും വഴിയാണ് അപകടം.