homam
ആരവല്ലിക്കാവിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മൃത്യുഞ്ജയ ഹോമം

വെങ്ങല്ലൂർ: ആരവല്ലിക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമവും മഹാഗണപതി ഹോമവും നടന്നു. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ഗണപതിഹോമവും മൃത്യഞ്ജയഹോമവും നടന്നത്. സെപ്തംബർ 18ന് ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ മുന്നോടിയായാണ് മൃത്യുഞ്ജയ ഹോമം നടന്നത്. ക്ഷേത്രം ഭാരവാഹികളായ ഡി. അനിൽകുമാർ, സി.പി. മോഹനൻ നായർ, അജിത് കുമാർ, അനൂപ് അരവിന്ദ്, മനു എം.എം, രതീഷ്‌കുമാർ, സി.ടി. ഇന്ദുചൂഡൻ, സുമം പി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.