നെടുങ്കണ്ടം : എസ്.എൻ.ഡി.പി പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ സഹ്യാദ്രിനാഥ സന്നിധിയിൽ നടത്തി വരുന്ന മാസ ചതയ പ്രാർത്ഥന കോമ്പയാർ ശാഖയുടെ നേതൃത്വത്തിൽ നടന്നു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ഭദ്രദീപം തെളിയിച്ചു. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ, മധു കമലാലയം, ശാഖ പ്രസിഡന്റ് കെ.പി തങ്കച്ചൻ, സെക്രട്ടറി പ്രതീഷ് വിജിയൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, തുടങ്ങിയവർ നേതൃത്വം നൽകി.