മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. മൂലമറ്റം സെക്ഷൻ ഓഫീസിലെ ലൈൻമാൻ മൂലമറ്റം പുത്തൻപുരയ്ക്കൽ മനു തങ്കപ്പനാണ് ഷോക്കേറ്റ് മരിച്ചത്. സംഭവം നടന്ന 21 ന് രാത്രി തന്നെ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെയും പരിശോധന തുടർന്നു.11 കെവി ലൈനിനോട് അനുബന്ധിച്ചുള്ള ട്രാൻസ്ഫോർമറിൽ പണി നടക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ പൂർണമായും പാലിച്ചിട്ടില്ല എന്ന് പരിശോധനയിൽ വ്യക്തമായി. ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതിനു മുമ്പേ സ്വീകരിക്കേണ്ട എർത്ത് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത പാലിച്ചിട്ടില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത് എന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവ സമയത്ത് കൂടെയുണ്ടായിരുന്നവരുടെ മൊഴി ലഭിക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ജില്ലാ ഓഫീസർ രാജേഷ് ബാബു, ഡപ്യൂട്ടി ഇൻസ്പക്ടറേറ്റ് ഓഫീസർമാരായ ശ്യാം മൂരാരി, ശ്രീജ . സൈന്റിഫിക്ക് ഓഫീസർ ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫർ , കെ.എസ്.ഇ.ബി. ചീഫ് സേഫ്റ്റി കമ്മീഷണർ തിരുവനന്തപുരം, കാഞ്ഞാർ പൊലീസ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.