പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്തും കേരളകൗമുദിയും സംയുക്തമായി ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് വികസന സെമിനാർ നടത്തും. പുറപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്യും. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്ററനാൽ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരൻ സ്വാഗതം പറയും. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് എം.വി,​ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ജോജോ,​ വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ബിൽജി,​ ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോസഫ്,​ ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോബി മാത്യു,​ അന്നു അഗസ്റ്റിൻ,​ പഞ്ചായത്ത് മെമ്പർമാരായ എ.കെ ഭാസ്കരൻ,​ സിനി ജെസ്റ്റിൻ,​ ജയസൂര്യ,​ അച്ചാമ്മ ജോയി,​ സിനി അജി,​ അനിൽ ജോസ്,​ സേതുരാജ്,​ മിനി ടോമി,​ പഞ്ചായത്ത് സെക്രട്ടറി എ.ആർ ഉഷ,​ പുറപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോൺസൺ ചിറയ്ക്കൽ,​ വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു ആന്റണി,​ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജോയി കുര്യനാൽ,​ വഴിത്തല മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് കുരുവിള,​ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. റെനീഷ് മാത്യു (കേരളാ കോൺഗ്രസ്)​,​ സോമി വട്ടയ്ക്കാട്ട് (കോൺഗ്രസ്)​,​ അഡ്വ. എസ്. അനിൽ കുമാർ (സി.പി.എം​)​,​ പ്രസാദ് പാറയിൽ (സി.പി.ഐ)​,​ ശശി ചാലയ്ക്കൽ (ബി.ജെ.പി)​,​ തോമസ് വെളിയത്തുമാലിൽ (കേരളാ കോൺഗ്രസ് (എം)​ ​,​ ജോയി പോളക്കുളം (ജനാധിപത്യ കേരളാ കോൺഗ്രസ് )​,​ സി.ഡി.എസ് ചെയർപേഴ്സൺ സരസ്വതി മോഹനൻ തുടങ്ങിയവർ ആശംസകൾ നേരും. കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ് നന്ദി പറയും.