തൊടുപുഴ: തൊടുപുഴ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ ഒഴിവുളള ഒരു ക്ലസ്റ്റർ കോ - ഓർഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സമഗ്രശിക്ഷ നിയമനം നടത്തുന്നു.ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ അദ്ധ്യാപക യോഗ്യതയുളളവർ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ മേയ് 28 നകം അപേക്ഷ നൽകേണ്ടതാണ്. ഇന്റർവ്യു മേയ് 30ന് രാവിലെ 11 ന് നടക്കുമെന്ന് ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ അറിയിച്ചു