ഇടുക്കി: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ കോളേജ് ബസ്സുകളുടെ കാര്യക്ഷമത പരിശോധിക്കും. മേയ് 30 ന് ട്ടപ്പന ഓസ്സാനം ഹയൽ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മേയ് 31 ന് രാജമുടി ഡീപോൾ സ്‌കൂൾ ഗ്രൗണ്ടിലും രാവിലെ 10ന് സ്‌കൂൾ/കോളേജ് വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. ഇടുക്കി ആർ ടി ഓഫീസിന്റെ പരിധിയിലുള്ള എല്ലാ വാഹനങ്ങളും കുറ്റമറ്റതാക്കി ജിപിഎസ് ഘടിപ്പിച്ചും, അപേക്ഷകളും രേഖകളും സഹിതം വാഹനം ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു..