നെടുങ്കണ്ടം : ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി വാർഡുതല ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചു. നെടുങ്കണ്ടം 5 വാർഡൽ തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ അജീഷ് മുതുകുന്നേൽ നിർവഹിച്ചു. പടിഞ്ഞാറെ കവല മുതൽ പരിവർത്തനമേട് വരെയുള്ള തോടും,പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നത്. പ്രതിരോധ ഗുളികയും, അണു നശീകരണത്തിനായുള്ള ബ്ലീച്ചിംഗ് പൗർഡർ ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. സുദർശനൻ രാജമ്മ ചന്ദ്രൻ, സന്തോഷ്,കാസിം, ശശി പ്രസാദ്, മനോജ്, സൽമത്,സിൽജി, ഡൈജി, അനു എന്നിവർ നേതൃത്വം നൽകി.