തൊടുപുഴ :കെ .എസ്.ഇ .ബി .പെൻഷനേഴ്‌സ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനം 25 ,26 തീയതികളിൽ തൊടുപുഴയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഇതോടൊപ്പം പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ ഇരുപത്തിയേഴാമത് വാർഷിക പൊതയോഗവും നടത്തും .തൊടുപുഴ ഷെറോൺ കൾച്ചറൽ സെന്ററിൽ ഇന്ന് രാവിലെ പത്തിന് ചേരുന്ന സമ്മേളനം അഡ്വ .ഡീൻ കുര്യാക്കോസ് എം .പി .ഉദ്ഘാടനം ചെയ്യും .പി .ജെ .ജോസഫ് എം .എൽ .എ ,മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും .പ്രസിഡന്റ് ജെ .സുധാകരൻ നായർ അദ്ധ്യക്ഷത വഹിക്കും .വിവിധ ഭാരവാഹികൾ പ്രസംഗിക്കും .സ്വാഗത സംഘം കൺവീനർ കെ .സി .ഗോപിനാഥൻ നായർ സ്വാഗതവും എ .കെ .ശ്രീധരൻ നന്ദിയും പറയും .26 നു രാവിലെ പത്തിന് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം നടക്കും .സെക്രട്ടറി പി .ബാലകൃഷ്ണപിള്ള ,ഡയറക്ടർ ബി .ശശികുമാർ ,ട്രഷറർ വി .സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിക്കും .നിയമപരമായ പിൻബലമില്ലാതെ പൊതമേഖലാ സ്ഥാപനങ്ങളെ ആഗോള കുത്തക കമ്പനികൾക്ക് വിൽക്കുന്ന സാഹചര്യമാണുള്ളതെന്നു ഭാരവാഹികൾ പറഞ്ഞു .
ജനറൽ സെക്രട്ടറി പി .ബാലകൃഷ്ണപിള്ള ,സെക്രട്ടറിമാരായ വി .സന്തോഷ്‌കുമാർ ,ജനാർദ്ദനൻ നായർ ,വൈസ് പ്രസിഡന്റ് ടി .വി .താഹക്കോയ,സ്വാഗത സംഘം കൺവീനർ കെ .സി .ഗോപിനാഥൻ നായർ ,ട്രഷറർ രാംകുമാർ ,പി .എസ് .ഭോഗീന്ദ്രൻ ,പ്രേമകുമാരിയമ്മ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .