രാജാക്കാട് :മാരകമായ എം.ഡി.എം.എ യുമായി 3 പേരെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. രാജാക്കാട് പൊന്മുടി ചേലച്ചുവട് താ നനിക്കാ മറ്റത്തിൽ ടോണി ടോമി (22), രാജാക്കാട് ചെരിപുറം ശോഭനാ ല യ ത്തിൽ ആനന്ദ് സുനിൽ (22), കനകപ്പുഴ കച്ചിറയിൽ ആൽബിൻ ബേബി (24 )എന്നിവരാണ് പിടിയിലായത്. രാജാക്കാട് സി.ഐബി പങ്കജാക്ഷന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽ നിന്നും 20 മില്ലിഗ്രാം വീതം എം ഡി എം എ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു മാണ് ഇവർക്കിത് എത്തിച്ചു കൊടുത്തത് ആൽബിനാണെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇയ്യാളെയും കസ്റ്റഡിയിലെടുത്തത് ഇടുക്കി ജില്ലയിലേക്ക് ഇത്തരം മാരകമായ മയക്കുമരുന്നുകൾ എത്തുന്നതിനെ സംബന്ധിച്ചും പൊലീസ് വിശദമായ അന്വഷണം ആരംഭിച്ചിരിക്കുകയാണ്. എം.ഡി എം എ യുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്ര അന്വഷണത്തിലാണ് രാജാക്കാട് പൊലീസ് .എസ്.ഐ.മാരായ അനൂപ്, ജോണി, മറ്റ് ഉദ്യോഗസ്ഥരായ ജയചന്ദ്രൻ പിള്ള , ജിബിൻ, ദീപക്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിനങ്ങളിലും മയക്കുമരുന്നു വേട്ട ഊർജ്ജിതമാക്കുമെന്ന് രാജാക്കാട് സി.ഐ.ബി.പങ്കജാക്ഷൻ പറഞ്ഞു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി.