singukandam
സിങ്ങുകണ്ടത്ത് റവന്യു വകുപ്പിന്റെ ഒഴിപ്പിക്കൽ നടപടിയ്ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ നടത്താനിരുന്ന റവന്യു വകുപ്പിന്റെ പരിശോധന മാറ്റിവച്ചു

ചിന്നക്കനാലിൽ : സിങ്ങുകണ്ടത്ത് കയ്യേറ്റഭൂമി എന്ന് കാട്ടി ഉടമകളോട് ഒഴിഞ്ഞപോകാൻ ആവശ്യപ്പെട്ടു കൊണ്ട് റവന്യൂ വകുപ്പിന്റെ നോട്ടീസ് .ഏറെക്കാലമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നവർക്കെതിരെയാണ് റവന്യൂവകുപ്പിന്റെ നടപടി. ഹൈക്കോടതിയിൽ നിന്നും റവന്യൂവകുപ്പിന് അനുകൂലമായ സാഹചര്യം ഉണ്ടായതോടെ കേസിൽ കക്ഷികളായിട്ടുള്ള 12 പേർക്കാണ് ജില്ലാ കളക്ടർ നോട്ടീസ് അയച്ചത് .ഇതേത്തുടർന്ന് നിരവധി സംഘടനകൾ പ്രദേശവാസികൾക്ക് പിൻതുണയുമായി ആയി രംഗത്ത് വന്നു .എന്നാൽ ഒഴിപ്പിക്കൽ നടപടികളുമായി റവന്യൂവകുപ്പ് മുൻപോട്ടു പോകുകയായിരുന്നു. നടപടികളുടെ ഭാഗമായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സിങ്ങുകണ്ടത്ത് ഭൂമി പരിശോധന നടത്താൻ എത്തുമെന്ന് അറിയിച്ചിരുന്നു .ഇതോടെ പ്രദേശവാസികൾ സംഘടിച്ച് രംഗത്ത് വന്നു .റവന്യൂ സംഘത്തെ തടയും എന്നായപ്പോൾ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്നലെ നടത്താനിരുന്ന പരിശോധന മാറ്റിവെച്ചു പ്രതിഷേധ യോഗത്തിൽ പഞ്ചായത്തംഗം എൻ എം ശ്രീകുമാർ ,സി പി എം ലോക്കൽ സെക്രട്ടറി പി വി പൗലോസ് ശാന്ത സജീവ് പി എൻ സുനിൽ എന്നിവർ പങ്കെടുത്തു .