തൊടുപുഴ: മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്കൂൾ ബസ് ഡ്രൈവർമാർ, ബസ് അറ്റൻഡൻമാർ/ ആയമാർ, ബസിന്റെ ചുമതലയുള്ള അദ്ധ്യാപകർ/ അനദ്ധ്യാപകർ എന്നിവർക്കായി ഇന്ന് രാവിലെ 11ന് തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ റോഡ് സുരക്ഷാ പരിശീലന ശിൽപ്പശാല നടത്തും. ബന്ധപ്പെട്ടവർ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കുന്നവർക്ക് പരിശീലന സർട്ടിഫിക്കറ്റ് നൽകും.