പീരുമേട്:1972 ൽ ഇറങ്ങിയ ഒരു സിനിമയുടെ പേരാണ്മറവിൽ തിരിവ് സൂക്ഷിക്കുകഎന്നത്. . അത് ഷൂട്ട് ചെയ്തതും അന്നത്തെ കോട്ടയം - കുമളി റോഡിലെ പുല്ലുപാറ, കടുവാപ്പാറ , വളഞ്ഞങ്ങാനം കുട്ടിക്കാനം പ്രദേശങ്ങളിലാണ്. പ്രേം നസീർ നായകനായി ശശികുമാർ സംവിധാനം ചെയ്ത കുറ്റാന്വേഷണ സിനിമയായിരുന്നുആസിനിമ. അൻപതുവർഷങ്ങൾക്ക് മുൻപ് എടുത്ത ആ സിനിമയുടെ പേര് പറയും പോലെയാണ് ഇപ്പോഴും ഇവിടെ കൊടും വളവുകളും റോഡിനിരുവശവും ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കാട്ടുചെടികൾ വളർന്ന് പന്തലിട്ടതുപോലെപടർന്ന് കിടക്കുന്ന പ്രദേശം. ദേശീയപാതയിൽ . ഡ്രൈവർമാർക്കും വാഹനങ്ങൾക്കും റോഡിലേക്ക് വളർന്ന് കിടക്കുന്ന ഈ കാട്ട് ചെടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബസ് യാത്രക്കാർ വാഹനങ്ങളുടെ ഷട്ടർ ഇട്ടു വേണം യാത്രചെയ്യാൻ വാഹനങ്ങൾക്ക് സൈഡു കൊടുക്കുമ്പോൾ റോഡിന്റെ വശങ്ങളിൽ വളർന്ന കിടക്കുന്ന മുൾ ചെടികളും വള്ളിപ്പടർപ്പകളും യാത്രക്കാരുടെ മുഖത്ത് തട്ടി മുറിവേൽക്കുന്നത് നിത്യ സംഭവമാണ്. 35ാം മൈൽ മുതൽ കുമളി വരെയുള്ള ഭാഗങ്ങൾ കാടുകൾ വളർന്ന് റോഡിൽ കിടക്കുന്നത്. ദിശാ ബോർഡുകൾ മറഞ്ഞ് കിടക്കുന്നു അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകരും , വാഗമൺ , പരുന്തുംപാറ, തേക്കടി , സന്ദർശിക്കുന്ന വിനോദസഞ്ചാരികളും യാത്രചെയ്യുന്ന റോഡാണ് ദേശീയ പാത അധികൃതർ അലംഭാവം കാണിക്കുന്നു.
മറഞ്ഞിരിക്കുന്ന
സ്ഥല സൂചിക ബോർഡുകൾ
35ാം മൈൽ മുതൽ കുട്ടിക്കാനം വരെയുള്ള പ്രദേശങ്ങൾ കൊടുംവളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവും ഉള്ള പ്രദേശമാണ് .എപ്പോഴും മൂടൽമഞ്ഞു മൂടി കിടക്കുന്ന ഈ പ്രദേശത്ത് മഴക്കാലമായതോടെ നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നു. സ്ഥല സൂചിക ബോർഡുകൾ മുന്നറിയിപ്പ് ബോർഡുകൾ ദിശാ ബോർഡുകൾഎന്നിവ കാണാൻ കഴിയാത്ത വിധം വള്ളി പടർപ്പുകൾ വളർന്ന് പന്തലിച്ച് കിടക്കുകയാണ്.