അടിമാലി: എൽ.ഡി.എഫ്.സർക്കാരിന്റെ ഒന്നാം വാർഷികം യു.ഡി.എഫിന്റെ നേതൃത്വത്തിൽ . വഞ്ചനാദിനമായി ആചരിച്ചു.അടിമാലിയിൽ നടന്ന പ്രതിഷേധ ധർണ്ണ കോൺഗ്രസ് നേതാവ് റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, മുസ്ലീംലീഗ് ജില്ലാ ട്രഷറർ കെ.എസ്.സിയാദ്, സി.എം.പി.ജില്ലാ സെക്രട്ടറി കെ.എ.കുര്യൻ, കേരളകോൺഗ്രസ് (ജോസഫ്) മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പട്ടരുമഠം, ജെ.എസ്.എസ്. നേതാവ് കുഞ്ഞുമോൻ വാച്ചാക്കൽ, കെ.ഐ.ജീസ്സസ്, പി.ആർ.സലിംകുമാർ, ജോൺസി ഐസക്ക്, എം.എ.അൻസാരി, സി.എസ്.നാസർ തുടങ്ങിയവർ പ്രസംഗിച്ചു.