kseba


തൊടുപുഴ : കെഎസ്ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തൊടുപുഴ ഷെറോൺ കൾച്ചറൽ സെന്ററിൽ തുടക്കമായി.

രാവിലെ 8.30ന് അമ്പലം ബൈപാസ് റോഡിലുള്ള സ്വാഗതസംഘം ഓഫീസിൽ നിന്ന് സംസ്ഥാന ജനറൽ പി. ബാലകൃഷ്ണപിള്ള, പി. എസ്. ഭോഗീന്ദ്രൻ, റ്റി. എ. ജോർജ്ജ് എന്നിവർ നയിച്ച ജാഥ 9.30ന് സമ്മേളന നഗരിയിൽ എത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ പതാക ഉയർത്തിയതോടെ യോഗനടപടികൾ ആരംഭിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ കെ. സി. ഗോപിനാഥൻ നായർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ രാംകുമാർ കണക്കും അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു. ജില്ലാസെക്രട്ടറി ചന്ദ്രബാബു, കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. വി. ഉദയകുമാർ, ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പ്രദീപ്, കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാസെക്രട്ടറി സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ പത്തിന് കെ.എസ്.ഇ.ബി. വെൽഫെയർ സൊസൈറ്റിയുടെ 27ാമംത് വാർഷിക പൊതുയോഗം സമ്മേളനനഗരിയിൽ നടക്കും.