തൊടുപുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണ്ണയും ഇന്ന് തൊടുപുഴയിൽ നടക്കും. രാവിലെ 11.30 ന് മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ എൻ.ജി. ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്യും. എൻ.ജി ഒ യൂണിയന്റെ ശക്തി വിളിച്ചോതുന്ന മാർച്ചിൽ ജില്ലയിലെ 57 യൂണിറ്റുകളിൽനിന്നുള്ള ജീവനക്കാർ മാർച്ചിൽ അണിനിരക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.