കട്ടപ്പന: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കട്ടപ്പന ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം കട്ടപ്പന ഏരിയാ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്തു. പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക. ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്ന നടപടി പിൻവലിക്കുക. മെറ്റീരിയൽ പ്രവർത്തനങ്ങൾക്ക് വാങ്ങിയ സാധനങ്ങളുടെ വില നൽകുക. കൂലി 600 രൂപയായി വർദ്ധിപ്പിക്കുക. കുടിശികയില്ലാതെ യഥാസമയം നൽകുക. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് പിൻവലിക്കുക. വിലക്കയറ്റം തടയുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

യൂണിയൻ ജില്ലാ ട്രഷറർ കെ പി സുമോദ്, നേതാക്കളായ ജലജ വിനോദ്, ജിഷ ഷാജി, പി ബി ഷാജി, ജിബിൻ മാത്യു, ലിജോ ബി ബേബി, കെ എൻ വിനീഷ് കുമാർ, സുധർമാ മോഹൻ, ബെന്നി കുര്യൻ, കെ എ മണി എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.