മൈലക്കൊമ്പ്:മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആശ്രയമായ ദിവ്യരക്ഷാലയത്തിൽ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ സമീറ, സെബാസ്റ്റ്യൻ അനീഷാ രാജ് , അശ്വിൻ ശിവദാസ് , ആൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ദിവ്യരക്ഷാലയം ഡയറക്ടർ ടോമി മാത്യുവിനൊപ്പം വിദ്യാർത്ഥികളായ ബിൽബിലാൽ (ലയോള കോളേജ്, തിരുവനന്തപുരം)അലക്‌സാണ്ടർ എസ് പോളക്കുഴി ,കശ്മീര മധു , എന്നിവരും ശാന്തിഗിരി കോളേജ് പുറപ്പുഴ, കോഓപ്പറേറ്റീവ് കോളേജ് ഓഫ് ലോ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പങ്കാളികളായി.