
രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ കൗമാരക്കാർക്കായി നടത്തുന്ന ജ്ഞാനവീഥി വ്യക്തിത്വ വികസന ക്യാമ്പ് തുടങ്ങി. രണ്ടു ദിവസമായി എൻആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കുന്ന ക്യാമ്പ് രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. അജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സ്വാഗതമാശംസിച്ചു. യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ് മുഖ്യ പ്രഭാഷണം നടത്തി. രാജാക്കാട് ശാഖാ സെക്രട്ടറി കെ.ടി. സുജിമോൻ, എൻആർ സിറ്റി ശാഖാ പ്രസിഡന്റ് ഡി. രാധാകൃഷ്ണൻ തമ്പി, ഐബി പ്രഭാകരൻ, ആർ. അജയൻ, ജോബി വാഴാട്ട്, രഞ്ജിത് പുറക്കാട്ട്, കെ.ആർ. ശ്രീനി, കെ.ആർ. സനിൽ, വിഷ്ണു ശേഖരൻ, അനൂപ് മുരളി തുടങ്ങിയവർ സംസാരിച്ചു. ചാലക്കുടി ബദൽ ജീവിത പഠന കേന്ദ്രം ഡയറക്ടർ വർഗീസ് പോൾ, ട്രെയ്‌നർ മംഗൾ ദാസ് എന്നിവർ ആദ്യ ദിന ക്ലാസുകൾ നയിച്ചു. ഇന്ന് രാവിലെ ഒമ്പത് മുതൽ വ്യക്തിത്വ വികസനം, സ്വയം പര്യാപ്തത, സാമൂഹിക പ്രതിബദ്ധത, തുടങ്ങിയ വിഷയത്തെക്കുറിച്ച് സഹജീവൻ സ്ഥാപകൻ ബ്രഹ്മനായകം മഹാദേവൻ ക്ലാസ് നയിക്കും