ചെറുതോണി: കേരളത്തിലെ ഗണക സമുദായത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണ ആനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ സമര പോരാട്ടങ്ങൾക്ക് യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കേരള ഗണക മഹാസഭ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.ചെറുതോണി വ്യാപാര ഭവനിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറർ ടി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എസ് കുമാർവൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചീഫ് ഓഡിറ്റർ പി എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ സജീവ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബോർഡ് മെമ്പർമാരായ പി കെ ജയദേവൻ, അമ്പിളി പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് കാനാട്ട്, ടി കെ ഷാജി,ജോ സെക്രട്ടറി എം എൻ രാമകൃഷ്ണൻ,ട്രഷറർ ദീപ ചന്ദ്രൻ, യൂണിയൻ പ്രസിഡന്റ്മാരായ എം പി പ്രമോദ്, കെ കെ സജീവൻ, വേദശ്രീ എം ആർ രതീഷ്,ശങ്കരൻ അളാട്ടിൽ, വനിതാ വേദി ജില്ലാ സെക്രട്ടറി സിതാര അഭിലാഷ്,ടി കെ ശശി, സജീഷ് വി എം, കെ കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ടി കെ ഷാജി (പ്രസിഡന്റ്) ,ടി കെ ശശി(സെക്രട്ടറി) ,സുജിത ജയദേവ്(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.