
തൊടുപുഴ: ഏഴുമുട്ടം ചെമ്പരത്തി (ചെള്ളൂപ്പറമ്പിൽ) പരേതനായ സി.വി. വർഗീസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, കരിമണ്ണൂർ) ഭാര്യ മേരി വർഗീസ് (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, മാനുവൽ, ലൈല, ജോൺ, ജോസഫ്, സാലി, ജോവാൻ. മരുമക്കൾ: ബേബി തളിയത്ത് പുത്തൻപള്ളി, സൂസി പുത്തൻപുരയിൽ മീനടം, പരേതനായ സൈമൺ പയ്യപ്പിള്ളി ഞാറയ്ക്കൽ, സാലി കോട്ടൂർ ഉദയംപേരൂർ, ഷീല വള്ളോമ്പ്രായിൽ കൂടല്ലൂർ, റാഫേൽ കള്ളിയത്ത് ഒല്ലൂർ, സെബാസ്റ്റ്യൻ മാമ്പിള്ളി എറണാകുളം.