തൊടുപുഴ: കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകം ടാക്‌സ് ഓഫീസിന് മുൻപിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി നിശാന്ത്.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി വി.എ.ഷാഹുൽ അദ്ധളക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി ടി.എം. മുജീബ്, കെ.കെ.ഷിംനാസ്, ടി.കെ. സന്തോഷ്, ശ്രീജ രാജീവ് എന്നിവർ പ്രസംഗിച്ചു.രത്‌നമ്മ സുധാകരൻ ഷീല ദീപു, സീന നവാസ്, രംഭ സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി.