obitvishnu

നെടുങ്കണ്ടം :വലിയതോവാളയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിതുരുത്തിൽ വിഷ്ണു വിശ്വംഭരൻ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ എഴുന്നേൽക്കാതെ കിടന്ന വിഷ്ണുവിനെ വീട്ടുകാർ വിളിച്ചിട്ടും ഉണർന്നില്ല. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരികരിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.