
അടിമാലി: ചക്കപറിക്കാൻ ഉയരമുള്ള തിട്ടയിൽ കയറി നിൽക്കവെ കയർ കാലിൽ കുരുങ്ങി താഴെവീണ് ഗൃഹനാഥൻ മരിച്ചു. ചരകട്ടൻ മുടി കാവും പറമ്പിൽ ജോർജ് (60) ആണ് മരിച്ചത്. ഇന്നെലെ രാവിലെ ചക്ക പറിക്കുന്നതിനായി ഉയരത്തിലുള്ള തിട്ടയൽ കയറിയ നിൽക്കുന്നതിനിടെ ചക്കഇറക്കാനുള്ള കയർ കാലിൽ കുടുങ്ങി തിട്ടയിൽ നിന്നു താഴേക്ക് വീഴുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിയിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി മരണമടയുകയായിരുന്നു. ഭാര്യ :എൽസി. മക്കൾ: ഷിബു .ഷിജു ,ഷിജോ, മരുമക്കൾ േശാഭ, മഞ്ജു.