
അടിമാലി: ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സമര പതാക ഉയർന്നു. വിവിധ ജാഥകൾ അടിമാലിയിൽ സംഗമിച്ചു. തുടർന്ന് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ വി ശശി പതാക ഉയർത്തി. വിവിധ ഗോത്ര കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ജാഥകൾ അടിമാലി ടൗണിലെ പൊതുസമ്മേളന വേദിയിൽ എത്തിച്ചേർന്നത്.
കോവിൽക്കടവ് എ സുന്ദരത്തിന്റെ ബലിക്കൂടീരത്തിൽ നിന്നും ആരംഭിച്ച പതാകജാഥ സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു.
കൊടിമരജാഥ വെള്ളപ്പാറ കൊലുമ്പൻ സ്മാരകത്തിൽ നിന്നും കൃഷ്ണൻ ഒക്ലാവ് ഫ്‌ളാഗ് ഓഫ് ചെയ്തു. ദീപശിഖ ജാഥ കൊരങ്ങാട്ടി സി കെ ഗൗരിയുടെ കുടീരത്തിൽ നിന്നുമാണ് ആരംഭിച്ചത്. എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ബാബു ജാഥ ഉദ്ഘാടനം ചെയ്തു.