കട്ടപ്പന: എസ്.എൻ.ഡി.പി യോഗം 4998 പുളിയൻമല ശാഖാ യോഗത്തിലെ ആദ്യകാല കമ്മറ്റി അംഗമായ കെ.എൻ രാഘവൻ
കടാംപള്ളിയുടെ 9മത് ചരമവാർഷിക ദിനാചരണവും ആർ ശങ്കർ കുടുംബയോഗവും നടന്നു.ദേവകി പീതാംബരൻ നിരപ്പേൽ ഭവനത്തിൽവച്ച് നടന്ന അനുസ്മരണ യോഗത്തിൽ കുടുംബയോഗം ചെയർമാൻ അനീഷ് നിരപ്പേൽ അദ്ധ്യക്ഷനായിരുന്നു.ശാഖാ യോഗം പ്രസിഡന്റ് പ്രവീൺ വട്ടമല യോഗം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ , സെക്രട്ടറി എം ആർ ജയൻ എന്നിവർ അനുസ്മരണ സന്ദേശം നൽകി.ശ്രീനാരായണ പെൻഷനേഴ്സ് ഫോറം യൂണിയൻ അംഗം സുരേന്ദ്രൻവേലുകാണാപ്പാറ കുടുംബാംഗങ്ങൾക്ക് കെ.എൻ രാഘവന്റെ ഛായാചിത്രം കൈമാറി. ശാഖാകമ്മറ്റി അംഗം പി.ബി സോജൻ,കുടുംബയോഗം കൺവീനർ ഇ.പി രാജൻ,വിജയൻ പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു