tree

ചെറുതോണി: ചെറുതോണിയിൽ നടക്കുന്ന യൂത്ത് ഫ്രണ്ട് എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആയിരത്തൊന്ന് ഫലവൃക്ഷതൈകൾ ജില്ലയിലുടനീളം നട്ടു പരിപാലിക്കുന്ന കാരുണ്യ തണൽ പദ്ധതിക്ക് പാറേമാവ് കൊലുമ്പൻ സമാധിയിൽ പരിപാടികളുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെകട്ടറി ജോമോൻ പൊടി പാറ, ട്രഷറർ ടെസിൻ കളപ്പുര, പ്രിന്റോ ചെറിയാൻ, അൽമ്പിൻ വറപോള, ഡിജോ വട്ടോത്ത്, മാത്യൂ അറയ്ക്കൽ , ജോഷി വി പി എന്നിവർ പങ്കെടുത്തു.