മുതലക്കോടം: മുതലക്കോടം സെന്റജോർജ് ഹൈസ്‌കൂളിൽ എസ്.പി.സിത്രിദിന സമ്മർ ക്യാമ്പ് ആരംഭിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡോ. ജോർജ്
താനത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ നീന്തൽ താരം ബേബി വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ്
ചെയർപേഴ്‌സൺ ജെസ്സി ജോണി, ഹെഡ്മിസ്‌ട്രെസ് സി. ഡാന്റി ജോസഫ് എന്നിവർ പ്രസംഗിച്ചു. . ഡ്രിൽ ഇൻസ്‌ട്രെക്ടർ കൃഷ്ണൻ നായർ
സന്നിഹിതനായിരുന്നു. സി.പി.ഒമാരായ ജോബിൻസ് സി മാത്യു സ്വാഗതവും നോബിൾജോസ് നന്ദിയും പറഞ്ഞു.. . വിവിധ വിഷയങ്ങളിൽ
പ്രഗത്ഭഹരായ വ്യക്തികൾ ക്ലാസുകൾ നയിക്കും.