തൊടുപുഴ:പെൻഷനേഴ്‌സ് സംഘ് ജില്ലാ പ്രവർത്തക യോഗവും കുടുംബ സംഗമവും നടന്നു. പെൻഷനേഴ്‌സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി സി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.സരളാദേവി അദ്ധ്യക്ഷയായി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിതാംബിക (റിട്ട. എ.ഇ.ഒ) മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എം.എൻ. ശശിധരൻ
ട്രഷറർ പി.ജി. സഞ്ചയൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.എ. നാരായണപിള്ള എന്നിവർ പ്രസംഗിച്ചു.